തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരറാണി ഭാവനയുടെ മൂന്നാം വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ച് താരം. ഭര്‍ത്താവ് നവീന്‍ സ്നേഹ ചുംബനം നല്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്താണ് താരം വാര്‍ഷിക ദിനത്തിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.
എന്നും, എന്നെന്നും നിന്നെ മാത്രമാണ് സ്വീകരിക്കുക
എന്ന സ്നേഹം തുളുമ്പുന്ന ക്യാപ്ഷ്യനോട് കൂടിയാണ് ഭാവന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് ഭാവന ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്. സ്നേഹം തുളുമ്പുന്ന ഫോട്ടൊസ് ആരാധകര്‍ ഏറ്റെടുത്ത് സൈബറിടത്തില്‍ വൈറലായിരിക്കുകയാണ്.
കന്നഡയിലെ പ്രമുഖ നിര്‍മ്മാതാവായ നവീനാണ് ഭാവനയുടെ ഭര്‍ത്താവ്. ഒരു കാലത്ത് മലയാളത്തില്‍ മുന്‍നിര നായികയായിരുന്ന ഭാവന പിന്നീട് തമിഴകത്തേക്കും തെലുങ്കിലേക്കുമൊക്കെ ചേക്കേറുകയായിരുന്നു. നിരവധി ശ്രദ്ധേയമായ സിനിമകളിലൂടെയാണ് ഭാവന പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയത്. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ജനുവരി 22 നായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം.