തമിഴ് സൂപ്പര്‍താരം സൂര്യ നായകനായെത്തി രാജ്യമൊട്ടാകെ തരംഗമായിമാറിയ ചിത്രം സൂരരൈ പൊട്ര് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എഴുത്തുകാരനും വ്യവസായിയും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജിആര്‍ ഗോപിനാഥന്റെ ജീവിതം പ്രമേയമാക്കിയ സിനിമ സംവിധാനം ചെയ്തത് സുധ കൊങ്ങര പ്രസാദ് ആണ്.
എഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്സില്‍ വിദേശ ഭാഷ ചിത്രത്തിന്റെ വിഭാഗത്തിലേക്കാണ് സൂരരൈ പൊട്രു തെരഞ്ഞെടുക്കപ്പെട്ടത്. മലയാളിതാരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിലെ അഭിനയത്തിന് പ്രമുഖരില്‍ നിന്നുപോലും നിരവധി പ്രശംസയാണ് അപര്‍ണ്ണയ്ക്ക് ലഭിച്ചത്. മഹേഷ് ബാബുവടക്കമുള്ള താരങ്ങള്‍ സിനിമയെ അഭിനന്ദിച്ച് എത്തിയിരുന്നു.
റിലീസ് ചെയ്യുന്നതിന് മുന്നേ ലഭിച്ച സ്വീകാര്യത തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് നേരത്തെ സൂര്യ പറഞ്ഞിരുന്നു. തെന്നിന്ത്യയില്‍ മാത്രമല്ല ഹിന്ദി സിനിമ ലോകത്തും സിനിമ ശ്രദ്ധിക്കപ്പെട്ടു. ദീപാവലി റിലീസായി എത്തിയ ചിത്രത്തില്‍ ഉര്‍വ്വശി, സൂര്യ, അപര്‍ണ എന്നീ മൂന്നു പേരും ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.