മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട നടി സംയുക്ത വര്‍മയ്ക്ക് ജന്മദിനാശംസകള് നേര്‍ന്ന് മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. ഇരുവരുടെയും ഫേസ് ആപ്പ് ചിത്രത്തിനൊപ്പം ഒരു ക്യാപ്ഷനോടെയാണ് മഞ്ജു ആശംസകള്‍ നേര്‍ന്നത്. ഏറ്റവും ഫണ്ണിയായ, ക്ലാസിയായ, സ്നേഹമുള്ള, സുന്ദരിയായ, ആത്മാര്‍ത്ഥതയുള്ള വ്യക്തിയെന്നാണ് മഞ്ജു സംയുക്തയെ വിശേഷിപ്പിച്ചത്.
വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട് നില്ക്കുന്ന സംയുക്തയുടെ വിശേഷങ്ങള്‍ അറിയാന്‍ എന്നും ആരാധകര്‍ക്ക് താല്‍പ്പര്യമാണ്. യോഗയില്‍ ഏറെ താല്‍പ്പര്യമുള്ള സംയുക്ത ഇടയ്ക്കിടെ യോഗയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ”ഉര്‍ധവ ധനുരാസനം’ എന്ന യോഗമുറ പരിശീലിക്കുന്നതിന്റെ വീഡിയോ പങ്കുവച്ച് അടുത്തിടെ താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.
മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുള്ള നടിയാണ് സംയുക്ത വര്‍മ. സംയുക്തയ്ക്ക് ഭാവനയുള്പ്പടെയുള്ള സുഹൃത്തുക്കള്‍ ഇന്ന് ജന്മദിന ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. ഭാവന സംയുക്ത വര്‍മയുടെ ഫോട്ടോകളും ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാത്തിന്റെയും രാഞ്ജി എന്നാണ് ഭാവന ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.
സിനിമയിലും ജീവിതത്തിലും മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ലോക്ക്ഡൗണ്‍ കാലത്ത് സിനിമകളെല്ലാം നിര്‍ത്തിവച്ചതോടെ മകന് ദക്ഷിനൊപ്പം ഗാര്‍ഡനിങ്ങിലും പെയിന്റിങ്ങിലും വീട്ടിലെ അറ്റക്കുറ്റപ്പണികളിലുമെല്ലാം മുഴുകുകയാണ് മലയാളത്തിന്റെ പ്രിയനടന് ബിജു മേനോന്. ബിജുമേനോന്റെ ലോക്ക്ഡൗണ്‍ ദിനങ്ങളുടെ വിശേഷങ്ങള്‍ സംയുക്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
View this post on Instagram
View this post on Instagram