തീയ്യേറ്ററുകളില്‍ നിറഞ്ഞ കൈയ്യടി നേടി ഓടിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ‘ജൂണി’ന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. രജീഷ വിജയന് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പോലെ തന്നെ ഏറെ രസകരമായാണ് പുതിയ ടീസറും ഒരുക്കിയിരിക്കുന്നത്.
ജോജുവും രജിഷയും ബിയര്‍ കഴിക്കുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തില്‍ ജൂണ്‍ എന്ന കഥാപാത്രത്തെയാണ് രജീഷ അവതരിപ്പിക്കുന്നത്. ജൂണിന്റെ അച്ഛനായാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്.
അമ്മയായി സത്യം ശിവം സുന്ദരം നായിക അശ്വതി മേനോനും അഭിനയിച്ചിരിക്കുന്നു. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്ജ്ജുന് അശോകന്, സണ്ണി വെയ്ന്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ജൂണിന്റെ നായകനായി എത്തുന്നത് പുതുമുഖതാരം സര്‍ജാനോ ഖാലിദാണ്. മറ്റ് നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്്. വിജയ് ബാബുവാണ് ജൂണ്‍ നിര്‍മ്മിച്ചത്.