കോട്ടയം: രോഗിയായ ബന്ധുവിനെ കണ്ട് മടങ്ങവേ കുഴഞ്ഞ് വീണ് മരിച്ച് ഗൃഹനാഥന്. പിന്നാലെ ബന്ധുവും മരിച്ചു. കോട്ടയത്താണ് ദാരുണസംഭവം. തിരുവാതുക്കല്‍ കൊട്ടാരത്തില്‍ പറമ്പില്‍ ആര്. ചെല്ലയ്യന്‍ നാടാര്‍ (69), ഭാര്യ ബേബിയുടെ സഹോദരന് കോട്ടയം എസ്എച്ച് മൗണ്ട് നീണ്ടൂര്‍പറമ്പില്‍ വീട്ടില്‍ സ്റ്റാന്‍ലി മോഹനന് (55) എന്നിവരാണ് മരിച്ചത്.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരണം സംഭവിച്ചത്. അണുബാധ മൂലമുള്ള ഗുരുതര രോഗത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ആയിരുന്നു ചെല്ലയ്യന്‍ നാടാര്‍. ഇദ്ദേഹത്തെ കാണാന്‍ ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് മോഹനന് എത്തിയത്.
also read; ‘ഓണാശംസകള്‍ മക്കളെ’, കേരളക്കരയ്ക്ക് ആശംസകളുമായി കാര്‍ത്തി
ഇവിടെ നിന്നും മടങ്ങവെ യാത്രക്കിടെ ക്ഷീണം തോന്നി സുഹൃത്തിന്റെ സഹായത്തോടെ കോട്ടയം ജനറല്‍ ആശുപത്രിയിലേക്ക് എത്തി. എന്നാല്‍ പ്രാഥമികശുശ്രൂഷ നല്‍കും മുമ്പേ മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ വ്യാഴാഴ്ച പുലര്‍ച്ചെയോടെ ചെല്ലയ്യന്‍ നാടാരും മരണത്തിനു കീഴടങ്ങി.
രോഗം ഗുരുതരമായതോടെയാണ് ചെല്ലയ്യന്‍ മരിച്ചത്. സ്റ്റാന്‍ലി മോഹനന്റെ സംസ്കാരം ജന്മനാടായ മാര്‍ത്താണ്ഡത്ത് നടന്നു. ചെല്ലയ്യന്‍ നാടാരുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍ നടക്കും. കേരള നാടാര്‍ മഹാജന സംഘം കോട്ടയം ജില്ലാ സെക്രട്ടറിയും പച്ചക്കറി മൊത്തവ്യാപാരിയുമാണ് ആര്. ചെല്ലയ്യന്‍ നാടാര്‍.