കോട്ടയം: കോട്ടയത്ത് വൈദികന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ പ്രതി മകന് അറസ്റ്റില്‍. പാമ്പാടിക്ക് അടുത്ത് കൂരോപ്പടയിലാണ് മോഷണം നടന്നത്. ഫാദര്‍ ജേക്കബ് നൈനാന് എന്ന വൈദികന്റെ മകന് ഷൈനോ നൈനാന് ആണ് അറസ്റ്റിലായത്.
വൈദികന്റെ വീട്ടില്‍ നിന്നും അമ്പത് പവന് മോഷണം നടത്തിയത് കുടുംബാംഗം തന്നെയെന്ന് പൊലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു. എന്നാല്‍, മോഷണം നടന്ന സമയത്ത് ഷൈനോയുടെ ഫോണ്‍ ഫൈറ്റ് മോഡിലായിരുന്നു എന്ന കണ്ടെത്തലാണ് നിര്‍ണായകമായത്.
also read: കേസ് വന്നതുകൊണ്ട് അതിജീവിതയ്ക്ക് കൂടുതൽ സിനിമ കിട്ടി, രക്ഷപ്പെട്ടു; അതിജീവിതയെ അപമാനിച്ച് പിസി ജോർജ്
കടബാധ്യതകള്‍ പരിഹരിക്കാനാണ് മോഷണം നടത്തിയതെന്ന് ഷൈനോ പൊലീസിന് മൊഴി നല്കി. പ്രാര്‍ത്ഥനയ്ക്കായി കുടുംബം പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു. ക
സ്വര്‍ണം സൂക്ഷിച്ച അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്.