പത്തനംതിട്ട: അയല്‍വാസി സ്ഥാപിച്ച വൈദ്യുതി വേലിക്ക് സമീപം വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. വള്ളിയാനി ചരിവ് പുരയിടത്തില്‍ ശന്തമ്മ ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഷോക്കേറ്റാണ് ശാന്തമ്മ മരിച്ചതെന്ന് ഭര്‍ത്താവ് എബ്രഹാം തോമസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു അപകടം. അയല്‍വാസിയുടെ പറമ്പില്‍ സ്ഥാപിച്ച വൈദ്യുതി വേലിക്ക് സമീപമാണ് മൃതദേഹം കിടന്നിരുന്നത്. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തനിക്കും ഷോക്കേറ്റെന്ന് ഭര്‍ത്താവ് പറഞ്ഞു. വ്യാപകമായി കാട്ടുപന്നിയുടെ ശല്യമുള്ള മേഖലയാണ് മലയാലപ്പുഴയിലെ ഈ പ്രദേശം.
അതുകൊണ്ടു തന്നെ കൃഷിയിടങ്ങളിലെ കാട്ടുപന്നി ശല്യം തടയുന്നതിനായി വ്യാപകമായി വൈദ്യുതി വേലികള്‍ ഇവിടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ശാന്തമ്മയുടെ ഭര്‍ത്താവ് എബ്രഹാം തോമസ് പറയുന്നത് പോലെ തന്നെ വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്നാണ് പൊലീസിന്റേയും പ്രാഥമിക നിഗമനം.