ലണ്ടന്‍: വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ക്ക് ബ്രിട്ടനില്‍ ദാരുണാന്ത്യം. ചങ്ങനാശ്ശേരി സ്വദേശി ഡോ. ജോതിസ് മണലിയില്‍ (ജോയല്‍ 27) ആണ് മരിച്ചത്. ബ്രിട്ടനിലെ എം-6 മോട്ടോര്‍ വേയില്‍ ഉണ്ടായ കാറപകടത്തിലാണ് ജോതിസ് മരിച്ചത്.
ജോതിസ് ഓടിച്ചിരുന്ന കാര്‍ എം-6 മോട്ടോര്‍വേയിലെ ഡിവൈഡറില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ജോലി കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടം സംഭവം.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചങ്ങനാശ്ശേരി മണലിയില്‍ ജോജപ്പന്-ജെസ്സി ദമ്പതികളുടെ മകനാണ്. ലിവര്‍പൂളിലായിരുന്നു ജ്യോതിസ്സിന്റെ താമസം. ലിവര്‍പൂളിലെ ബോള്‍ട്ടണ്‍ ആശുപത്രിയില്‍ ആയിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്