ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയിലെ കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 7,241 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 32,498 ആയി ഉയര്‍ന്നു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 4,31,90,282 ആയി.
ഇന്നലെ മഹാരാഷ്ട്രയില്‍ 2,701 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നാല് മാസത്തിനിടെ സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 1,765 രോഗികള്‍ മുംബൈയില്‍ നിന്നുള്ളവരാണ്. ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ 1,881 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ 1,242 പേര് മുബൈയില്‍ നിന്നുള്ളവരാണ്. ഈ കണക്ക് തിങ്കളാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയാണ്. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച ബി എ അഞ്ച് വേരിയന്റിന്റെ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പശ്ചിമ ബംഗാളിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. 93 ദിവസത്തെ ഇടവേളക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 5,000ത്തിന് മുകളിലാവുന്നത്.