മൂന്നാര്‍: പ്രണയം നിരസിച്ചതിനെത്തുടര്‍ന്ന് പതിനേഴുകാരിയെ വെട്ടിപ്പരുക്കേല്പിച്ച യുവാവ് അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. മൂന്നാര്‍ ജിഎച്ച് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന വി.ബ്രിജേഷ് (18) ആണ് അറസ്റ്റിലായത്. കൊലപാതകശ്രമത്തിന് ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന യുവാവ് അറസ്റ്റില്‍.
മേയ് 12നു കണ്ണന്‍ദേവന്‍ കമ്പനി ലക്ഷ്മി എസ്റ്റേറ്റ് സെവന്‍മല ഫാക്ടറി ഡിവിഷനിലായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങി വീട്ടിലേക്കു നടന്നുപോകുന്നതിനിടെ ബ്രിജേഷ് പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നു.
ഒരേ സ്കൂളില്‍ രണ്ടു ഡിവിഷനുകളില്‍ പഠിക്കുന്നവരാണ് ഇരുവരും. ബ്രിജേഷിന്റെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചതാണ് ആക്രമണ കാരണമെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ചികിത്സയ്ക്കുശേഷം നേരത്തേ ആശുപത്രി വിട്ടിരുന്നു. കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന ബ്രിജേഷ് പൊലീസ് നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തപ്പോഴാണ് അറസ്റ്റ് ചെയ്തത്.