മുംബൈ: മിണ്ടാപ്രാണികള്‍ക്ക് നേരെയുള്ള ക്രൂരത അവസാനിക്കുന്നില്ല, 22കാരന് പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന നടുക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം.
ദീപക് രാജ്വാഡെയെന്നയാളാണ് കൊടുംക്രൂരത ചെയ്തത്. സംഭവത്തില്‍ യുവാവിനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഐപിസി സെഷന് 377 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ കരച്ചില് കേട്ടാണ് ഉടമ സതീഷ് കോക്കറെ എത്തുന്നത്.
ഈ സമയം പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്ന ദീപക്കിനെയാണ് ഉടമ കാണുന്നത്. ബഹളം വച്ചതോടെ യുവാവ് ഓടിപ്പോയി. പിന്നീട് ഉടമ ലോണാവല പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തൊഴുത്തിലെ സിസിടിവി ദൃശ്യങ്ങളും ഇയാള്‍ പൊലീസിന് നല്കി.
തൊഴുത്തിന് സമീപത്ത് താമസിക്കുന്ന ആളാണ് അറസ്റ്റിലായ ദീപക്. സംഭവം നാടിനെയൊന്നടങ്കം നടുക്കിയിരിക്കുകയാണ്.