ചെങ്ങന്നൂർ: പോലീസുകാരനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്റ്റേഷനിലെ സി.പി.ഒ. അനീഷിനെയാണ് ചെങ്ങന്നൂർ പ്രാവിൻകൂട്ടിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പട്ടാമ്പി സ്വദേശി നാദാപുരത്ത് ഷോക്കേറ്റ് മരിച്ചു; അപകടം ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ
ശനിയാഴ്ച രാവിലെയാണ് അനീഷ് ജോലി കഴിഞ്ഞ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്. തുടർന്ന് ജോലിയുടെ സമ്മർദത്തെക്കുറിച്ച് അമ്മയോട് പറയുകയും ചെയ്തു. പിന്നാലെ മുകൾനിലയിലെ മുറിയിലേക്ക് പോയി. ഏറെനേരം കഴിഞ്ഞിട്ടും മകനെ കാണാതായതോടെ ഉച്ചയ്ക്ക് ഒന്നരയോടെ അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് അനീഷിനെ തൂങ്ങിയ നിലയിൽ കണ്ടത്.
അമ്മയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ അനീഷിനെ താഴെയിറക്കി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലിയിൽ നേരിടുന്ന സമ്മർദത്തെക്കുറിച്ച് അനീഷ് നേരത്തെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നതായാണ് വിവരം. മൂന്നുദിവസം മുമ്പ് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്.