കൊച്ചി: വിദ്വേഷ പ്രസംഗ കേസുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി. നിയമത്തിന് വഴങ്ങുന്നു എന്ന് പി.സി.ജോര്‍ജ് പറഞ്ഞു. മകന് ഷോണ്‍ ജോര്‍ജിനൊപ്പമാണ് സ്റ്റേഷനിലെത്തിയത്. വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിനായി പി.സി.ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്.
ഇതിനിടെയാണ് തിരുവനന്തപുരം വിദ്വേഷ പ്രസംഗത്തില്‍ പി.സി.ജോര്‍ജിന്റെ ജാമ്യം റദ്ദ് ചെയ്തത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചാണ് ജാമ്യം റദ്ദാക്കിയത്.
also read: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് യുവാവിനെ ഓടുന്ന ട്രക്കില്‍ കെട്ടിയിട്ടു, ചെരിപ്പ് മാല അണിയിച്ചു
കേസില്‍ നേരത്തെ ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത ജോര്‍ജ്ജിന് മണിക്കൂറുകള്‍ക്കകം ജാമ്യം ലഭിച്ചിരുന്നു. പി.സി.ജോര്‍ജ് വിദ്വേഷ പ്രസംഗം നടത്തിയതിന്റെ തെളിവായി സിഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. പി.സി.ജോര്‍ജ് എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗമാണ് സിഡിയില്‍ ഉണ്ടായിരുന്നത്.