മാനന്തവാടി: ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മദ്രസാധ്യാപകനായ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട്ടിലാണ് സംഭവം. തിരുനെല്ലി പൊലീസ് സ്റ്റേഷന് പരിധിയിലെ മദ്രസ അധ്യാപകനായ പനവല്ലിയിലെ മുതുവാട്ടില്‍ മുഹമ്മദ് ഷാഫി (28) ആണ് അറസ്റ്റിലായത്.
ഭാര്യയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. അഞ്ചുവര്‍ഷം മുമ്പാണ് മുഹമ്മദ് ഷാഫി വിവാഹിതനായത്. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് തന്നെ മാനസികമായും ഗാര്‍ഹികമായും പീഡിപ്പിച്ചെന്ന് ഭാര്യ നല്കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുനെല്ലി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എല്‍. ഷൈജുവും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ന് മുമ്പാകെ ഹാജരാക്കിയ മുഹമ്മദ് ഷാഫിയെ റിമാന്‍ഡ് ചെയ്തു. എടയൂര്‍കുന്ന് മഹല്ല് ഭാരവാഹി കൂടിയായിരുന്ന ഇയാളെ സ്ത്രീധന പീഡനപരാതി ഉയര്‍ന്നതോടെ കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.