തൃശൂര്‍: സ്കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മയെ വഴിയില്‍ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ എറിയാടാണ് സംഭവം. എറിയാട് ബ്ലോക്കിന് തെക്കുവശം ഇളങ്ങരപ്പറമ്പില്‍ നാസറിന്റെ ഭാര്യ 30 വയസ്സുള്ള റിന്സിയെയാണ് യുവാവ് ആക്രമിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ചെമ്പറമ്പ് പള്ളി റോഡിലായിരുന്നു സംഭവം. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന യുവാവ് വീട്ടമ്മയെ തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. കേരളവര്‍മ്മ ഹയര്‍ സെക്കണ്ടറി സ്കൂളിന് സമീപമുള്ള തുണിക്കട അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം.
also read: മതസ്പര്‍ധ വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചു, യൂട്യൂബ് ചാനല്‍ വാര്‍ത്താ അവതാരകന് അറസ്റ്റില്‍
അതു വഴി വന്ന രണ്ട് മദ്രസ അധ്യാപകര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അക്രമി പിന്‍വാങ്ങി. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂര്‍ എ.ആര് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.സംവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്.