തിരുവനന്തപുരം: മലയില്‍ കയറി കുടുങ്ങിയ ബാബുവിനെതിരെ കേസെടുക്കാനുള്ള നീക്കത്തിലായിരുന്നു വനംവകുപ്പ്. മന്ത്രി എകെ ശശീന്ദ്രന് ഇടപെലിലൂടെ കേസെടുക്കാനുള്ള നീക്കം തടഞ്ഞു. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.
ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡനുമായി ഇക്കാര്യം സംസാരിച്ചെന്ന് മന്ത്രി അറിയിച്ചു. ബാബുവിനെതിരെ കേസെടുക്കാനുള്ള ഉദ്യോഗസ്ഥരുടെ തീരുമാനം തിടുക്കത്തിലായിപ്പോയെന്ന് മന്ത്രി പറഞ്ഞു. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരം, അനധികൃതമായി വനമേഖലയില്‍കടന്നതിന് ബാബുവിനെതിരെ കേസെടുക്കാനാണ് വകുപ്പ് തീരുമാനിച്ചത്.
also read: 35 രൂപയുടെ പേരില്‍ തര്‍ക്കം, യുവാവ് മര്‍ദനമേറ്റ് മരിച്ചു, രണ്ടുപേര്‍ അറസ്റ്റില്‍
ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവില്‍ കഴിയുകയാണ് ബാബു. കല്ലില്‍ ചവിട്ടി കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ പറയുന്നു. ഉമ്മയും സഹോദരനും ബാബുവിനെ ആശുപത്രിയില്‍ എത്തി കണ്ടു.