തിരുവനന്തപുരം: വാവ സുരേഷിന്റെ വീട്ടില്‍ എത്തി മന്ത്രി വിഎന്‍ വാസവന്. മാതാപിതാക്കളുമായും സഹോദരങ്ങളുമായും മന്ത്രി സംസാരിച്ചു. ഓലമേഞ്ഞ പഴയൊരു വീടാണ് സുരേഷിന്റേത്. ഇതു മാറ്റി പുതിയത് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഇതിന് വാവയുടെ മാതാപിതാക്കളും സഹോദരങ്ങളും സമ്മതമറിയിച്ചു. യുദ്ധകാലാടിസ്ഥനത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. മുന്‍ മന്ത്രിയുടെ സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. മെഡിക്കല്‍ കോളജിന് സമീപം ചികിത്സയ്ക്കായി താമസിക്കുകയാണ് സുരേഷ്.
സുരേഷിന്റെ വീട്ടിലേയ്ക്ക് പോകുന്നതിന് മുമ്പ് മന്ത്രി അദ്ദേഹത്തെയും സന്ദര്‍ശിച്ചിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ കഴിച്ച് വിശ്രമിക്കുകയാണ് അദ്ദേഹം.
കുറച്ച് ദിവസം വിശ്രമിക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ പരിശോധനയോ ചികിത്സയോ ആവശ്യമെങ്കില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.