കോഴിക്കോട്; ആറു വയസുകാരന്റെ ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഓണ്‍ലൈന്‍ ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞായിരുന്നു ക്രൂരത. കുന്ദമംഗലം പിലാശ്ശേരിയിലാണ് സംഭവമുണ്ടായത്. പൊള്ളലേറ്റ കുട്ടിയെ കുന്ദമംഗലം കുടുംബാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി.
വായിച്ചത് ശരിയായില്ലെന്നും ക്ലാസ് ശ്രദ്ധിച്ചില്ലെന്നും ആരോപിച്ചാണ് കുട്ടിയുടെ മുട്ടിനുതാഴെ അമ്മ സ്പൂണ്‍ ചൂടാക്കി വെച്ചത്. കുട്ടിയുടെ പിന്‍ഭാഗത്ത് മുറിവും മുഖത്തു അടിയേറ്റ പാടുമുണ്ട്. കുട്ടിയുടെ അമ്മാവനാണ് കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയത്.
അച്ഛന് ഉപേക്ഷിച്ച് പോയതിനെ തുടര്‍ന്ന് അമ്മയുടെ സംരക്ഷണയിലായിരുന്നു ആറു വയസുകാരന്. നിരന്തരമായി കുട്ടിയെ ഇവര്‍ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍വാസികളും പറയുന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടി നിലവില്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്തിലാണ്.