പത്തനംതിട്ട: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെക്കൊണ്ട് പൊറുതിമുട്ടി നഗരസഭയുടെ പുതിയ നീക്കം. നഗരത്തിലെ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്കാന് നഗരസഭ തീരുമാനിച്ചതായി ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ് അറിയിച്ചു.
നഗരത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നഗരസഭ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന മാലിന്യമുക്ത നഗരം പദ്ധതിയുടെ ഭാഗമായാണിത്. പൊതുഇടങ്ങള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യം തള്ളുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക തുടങ്ങിയ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 2000 രൂപ പാരിതോഷികം നല്‍കാനും കുറ്റക്കാര്‍ക്കെതിരെ പിഴ, പ്രോസിക്യൂഷന് ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനം.
ഇതിലേക്ക് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിന് 8921000592, 8590440400 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. അതേസമയം, പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും പൂര്‍ത്തിയായതായി അദ്ദേഹം പറഞ്ഞു.