തൂത്തുക്കുടി: സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമങ്ങളും മരണങ്ങളും വര്‍ധിച്ചുവരികയാണ്. ഇൗ സാഹചര്യത്തില്‍ വിവാഹ വേഷത്തില്‍ സാമൂഹിക ബോധവല്‍ക്കരണ സന്ദേശവുമായി എത്തിയിരിക്കുകയാണ് ഒരു വധു. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ള ഒരു വധുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം.
വിവാഹ വേഷത്തില്‍ പരമ്പരാഗത ആയോധനകലകള്‍ അവതരിപ്പിച്ചുകൊണ്ടാണ് യുവതി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദനമേല്‍ക്കേണ്ടി വരുന്ന, അല്ലെങ്കില്‍ മറ്റ് അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഒരുപാട് സ്ത്രീകള്‍ നമ്മുടെ നാട്ടിലുണ്ട്. സ്വയം പ്രതിരോധത്തിനായി ആയോധന കലകള്‍ പഠിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരിയായ നിഷയുടെ ലക്ഷ്യം.
സാരിയണിഞ്ഞ് ആയോധന കല അവതരിപ്പിക്കാന്‍ എളുപ്പമായിരുന്നില്ല. ടിഷര്‍ട്ടും പാന്റും ധരിച്ച് ആയോധനകല പരിശീലിക്കാറുണ്ടായിരുന്നു.-നിഷയെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.കൊമേഴ്സ് ബിരുദധാരിയാണ് നിഷ. തനിക്ക് ഒരു പൊലീസ് ഓഫീസറാകാന്‍ ആഗ്രഹമുണ്ടെന്ന് യുവതി പറഞ്ഞു.