ആലപ്പുഴ: സാമ്പത്തിക തട്ടിപ്പുകേസില്‍ സംവിധായകന് ശ്രീകുമാര്‍ മേനോന് അറസ്റ്റില്‍. ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റു ചെയ്തത്.
സിനിമ നിര്‍മ്മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് എട്ടു കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. പാലക്കാട്ടെ വീട്ടില്‍ നിന്നും ഇന്നലെ രാത്രിയോടെയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റു ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് തള്ളിയിരുന്നു. ഇന്ന് ഉച്ചയോടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കും.
ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് സിനിമ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു കോടി രൂപ ശ്രീകുമാര്‍ മേനോന് കൈപ്പറ്റിയിരുന്നു. എന്നാല്‍ പിന്നീട് ഇതേപ്പറ്റി ഒരു ആശയവിനിമയവും നടന്നില്ലെന്നും അന്വേഷിക്കുമ്പോള്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും പരാതിയില്‍ പറയുന്നു.