തിരുവനന്തപുരം: ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന കളഞ്ഞുകിട്ടിയ പുതിയ ഫോണ്‍ ഉടമയെ കണ്ടെത്തി തിരികെ നല്കി മാതൃകയായി പത്രവിതരണക്കാരന്. പത്രവിതരണക്കാരനായ സെഹന്ഷായ്ക്കാണ് ഫോണ്‍ ഉടമയ്ക്ക് തിരികെ നല്കി നാടിന് മാതൃകാ വെളിച്ചമായി മാറിയത്.
കഴിഞ്ഞ ദിവസം രാവിലെ വള്ളക്കടവ് കാരാളിക്ക് സമീപമായിരുന്നു സംഭവം. പത്രവിതരണത്തിനിടെയാണ് സെഹന്ഷായ്ക്ക് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം രൂപയുടെ സിമ്മില്ലാത്ത പുതിയ ഫോണ്‍ കളഞ്ഞുകിട്ടിയത്. സെഹന്ഷാ ഉടന്‍തന്നെ സമീപത്തുണ്ടായിരുന്ന വഞ്ചിയൂര്‍ പോലീസിന്റെ പട്രോളിങ് ടീമിന് കൈമാറി.
ഫോണ്‍ പുതിയതായതിനാല്‍ വേറെ നമ്പരുകളൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണത്തിനൊടുവിലാണ് വിവരം അറിഞ്ഞ് ഫോണിന്റെ ഉടമയായ ഷാക്കിര്‍ എത്തുന്നത്. തുടര്‍ന്ന് വഞ്ചിയൂര്‍ എസ്ഐ പ്രതീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ ഫോണ്‍ കൈമാറി.