ഓണ്‍ലൈനില്‍ തരംഗമായികൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 ആണ് ഇപ്പോള്‍ എവിടേയും സംസാരവിഷയം. മലയാളസിനിമയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ ചിത്രം പ്രശംസകള്‍ വാരിക്കൂട്ടി മുന്നേറുമ്പോള്‍ നായകന് മോഹന്‍ലാലിനൊപ്പം തന്നെ സംവിധായകന് ജീത്തു ജോസഫും സൈബറിടത്തില്‍ തരംഗം സൃഷ്ടിക്കുകയാണ്.
എന്നാല്‍ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ നടി ആശാ ശരത്ത് മോഹന്‍ലാല്‍ ഫാന്‍സിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഐജി ഗീത പ്രഭാകറിനെ അവതരിപ്പിച്ച താരം ചിത്രത്തില്‍ ലാലേട്ടനെ തല്ലുന്ന രംഗമാണ് ഫാന്‍സിനെ ഇളക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നടി ആശ ശരത് പങ്കുവെച്ച ഒരു വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
‘മോഹന്‍ലാല്‍ ഫാന്‍സിനെ പേടിച്ച് ഗീത പ്രഭാകര്‍ കേരളം വിട്ടിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ തല്ലുകിട്ടുമെന്ന് പേടിച്ച് ഒളിവില്‍ കഴിയുന്ന ഗീത പ്രഭാകറെ ഇപ്പോള്‍ കണ്ടുകിട്ടിയിട്ടുണ്ട്’. എന്ന അടിക്കുറിപ്പോടെ ആശ ശരത് തന്നെയാണ് വിഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. രസകരമായ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. തന്റെ മേക്കപ്പ്മാന് പകര്‍ത്തിയ വിഡിയോ ആണ് നടി പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.
‘ലാലേട്ടന് ഫാന്‍സ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്നാട്ടില്‍വച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇടിലി പാത്രം മേടിക്കാന്‍ വന്നതാണെന്നു തോന്നുന്നു’ എന്ന് വിഡിയോയില്‍ മേക്കപ്പ്മാന് സുധി പറയുന്നുണ്ട്. കേരളത്തില്‍ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു നടിയുടെ മറുപടി.
എന്നാല്‍ താരം ആരെയും പേടിച്ച് ഒളിച്ചോടിയതൊന്നുമല്ല പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിലാണ് ആശ ശരത് ഇപ്പോള്‍. വീട്ടിലേയ്ക്കുള്ള കുറച്ച് സാധനങ്ങള്‍ മേടിക്കുന്നതിനിടെ ആക്സമികമായി പകര്‍ത്തിയ വിഡിയോ ആണിത്. അന്പ് അറിവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പാപനാശം, തൂങ്കാവനം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആശ ശരത് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.
വീഡിയോ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു…
https://www.facebook.com/watch/?v=193824322247260