മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250-ാം ചിത്രം ‘ഒറ്റക്കൊമ്പന്റെ’ ചിത്രീകരണം ആരംഭിക്കുന്നു. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ഒറ്റക്കൊമ്പന്റെ’ തേരോട്ടം തുടങ്ങുന്നുവെന്ന് സുരേഷ് ഗോപിയും ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടവുമാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
ഒക്ടോബര്‍ 26നാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത്. ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്ഷവര്ധന് രാമേശ്വര്‍. ഓഡിയോഗ്രഫി എംആര്‍ രാജകൃഷ്ണന്. നിഥിന് രണ്‍ജി പണിക്കരുടെ ‘കാവലി’നു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമായിരിക്കും ‘ഒറ്റക്കൊമ്പന്’.
ഇന്നലെ മകരദീപം തെളിഞ്ഞു. എല്ലാവരുടെയും അനുഗ്രഹാശംസകളോടെ ഒറ്റക്കൊമ്പന്റെ തേരോട്ടം തുടങ്ങുന്നു!”,
എന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
”തിയറ്ററുകള്‍ വീണ്ടും തുറന്ന, ഇന്‍ഡസ്ട്രിക്ക് അതിന്റെ ജീവശ്വാസം തിരികെ ലഭിച്ച ഈ സന്ദര്‍ഭത്തില്‍ സുരേഷ് ഗോപി നായകനാവുന്ന എന്റെ സ്വപ്ന പദ്ധതി ഒറ്റക്കൊമ്പന് ആരംഭിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അറിയിക്കുന്നു. ദൈവാനുഗ്രഹത്താല്‍ സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും”
എന്ന് ടോമിച്ചന് മുളകുപാടം ഫേസ്ബുക്കില്‍ കുറിച്ചു.
പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും ചിത്രീകരണം. 25 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. ഗാനരചന അനില്‍ ലാല്‍. മുകേഷ്, വിജയരാഘവന്, രണ്‍ജി പണിക്കര്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. നായികയും വില്ലനും ബോളിവുഡില്‍ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കും ഇത് എന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.