കാക്കനാട്: ജയിലില്‍ നിന്ന് പുറത്തുകടക്കാന്‍ കാത്തിരിക്കുകയാണ് ജില്ലാ ജയിലില്‍ പുതുതായി എത്തിയ അന്തേവാസികള്‍ ലിനയും ലിയോയും. ജയിലിലെ വളര്‍ത്തു നായ് ബ്രൂണയുടെ കുഞ്ഞുങ്ങളാണ് ഇവര്‍. വാങ്ങാന്‍ ആളെത്തിയാല്‍ ഇരുവരും തടവറയില്‍ നിന്ന് മോചിതരാകും.
സംസ്ഥാനത്തെ ജയിലുകളിലെ ആദ്യ നായ് പരിപാലന-വിപണന കേന്ദ്രമായ കാക്കനാട് ജില്ലാ ജയിലിലെ വളര്‍ത്തു നായ് ബ്രൂണയുടെ കുഞ്ഞുങ്ങളാണു ലിനയും ലിയോയും. ജര്‍മന്‍ ഷെപ്പേഡ് ഇനമാണ്. ജയിലിലെ നായ് പരിപാലന കേന്ദ്രത്തിലെ ആദ്യ പ്രസവമാണിത്. പ്രസവത്തില്‍ 7 കുഞ്ഞുങ്ങള്‍ ഉണ്ട്. ഇതില്‍ രണ്ടു കുഞ്ഞുങ്ങളെയാണു വില്പനയ്ക്കു വച്ചിരിക്കുന്നത്.
ഒരാണും ഒരു പെണ്ണും ആണ് ലിനയും ലിയോയും. പൊതുജനങ്ങള്‍ക്കും നായ്ക്കളെ ആവശ്യമുള്ള ഏജന്‍സികള്‍ക്കും വാങ്ങാം (ഫോണ്‍ 9446899531). റൂണ (ഡോബര്മാന്), റാണി (ലാബ്രഡോര്‍) എന്നീ നായ്ക്കളും ഇവിടെയുണ്ട്. ഒരു വര്‍ഷം മുന്‍പാണു മൂന്നു നായ്ക്കളെ ജയിലിലെത്തിച്ചത്.
കെന്നല്‍ ക്ലബ് സര്ട്ടിഫിക്കേഷനോടെയാണു ജയിലിലെ നായ് പരിപാലന കേന്ദ്രം. മികച്ച വരുമാനം കിട്ടുന്ന പദ്ധതിയെന്ന നിലയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങാണു നായ് വളര്‍ത്തല്‍ പദ്ധതിക്കു അനുമതി നല്‍കിയത്. രോഗ പ്രതിരോധ കുത്തിവയ്പുകളും സുരക്ഷാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാകും നായ്ക്കുഞ്ഞുങ്ങളെ ആവശ്യക്കാര്‍ക്കു നല്കുകയെന്നു ജയില്‍ സൂപ്രണ്ട് ഡോ.പി വിജയന് പറഞ്ഞു.