കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ വീട്ടിനുള്ളില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി ദേവീകൃപയില്‍ വത്സലയും മകള്‍ ഷേര്‍ളിയുമാണ് മരിച്ചത്. വീട്ടില്‍നിന്ന് പുക ഉയരുന്നതു കണ്ട സമീപത്തെ ഗ്യാസ് ഗോഡൗണിലെ തൊഴിലാളികള്‍ ഫയര്‍ഫോഴ്സിലും പോലീസിലും അറിയിക്കുകയായിരുന്നു.
പോലീസും ഫയര്‍ഫോഴ്സും എത്തി വീട് തുറന്നു നോക്കിയപ്പോഴാണ് മണ്ണെണ്ണയൊഴിച്ച് തീകത്തിയ നിലയില്‍ ഇരുവരെയും കാണപ്പെട്ടത്. കരുനാഗപ്പള്ളി പോലീസ് മേല്‍ നടപടി സ്വീകരിച്ചു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.