സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ചൂട്പിടിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളോട് ചില ആഗ്രഹങ്ങള്‍ പങ്കുവെയ്ക്കുകയാണ് ചലചിത്ര നടി ഗായത്രി സുരേഷ്. ജില്ല ഇനിയും ഏറെ വികസിക്കാനുണ്ടെന്നാണ് താരം പറയുന്നത്. ഗായത്രിയുടെ വാക്കുകള്‍ ഇങ്ങനെ…
‘ഒട്ടേറെ വനിത സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നതു വലിയ പ്രതീക്ഷ നല്കുന്നു. സ്ത്രീകളുടെ കരുത്തും എംപതിയും കരുതലുമെല്ലാം നാടിനു ഗുണം ചെയ്യും. സ്ത്രീ ഭരിച്ചാല്‍ ആ നാട് നന്നാകുമെന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. തൃശൂര്‍ അടിപൊളി നഗരമാണ്. പക്ഷേ, ഇനിയുമേറെ വികസിക്കാനുണ്ട്.
രാത്രി 8 മണി കഴിഞ്ഞാല്‍ തൃശൂര്‍ നഗരം ഉറങ്ങിയതുപോലെയാണ്. തൃശൂരിന്റെ രാത്രികള്‍ സജീവമാക്കാന്‍ നമ്മുടെ ജനപ്രതിനിധികള്‍ ഇടപെടണം. രാത്രി 12 മണി ആയാലും സുരക്ഷിതമായി നടക്കാനും ഇരിക്കാനുമൊക്കെ കഴിയുന്ന നഗരമായി തൃശൂരിനെ മാറ്റണം. വാണിജ്യ നഗരമായ തൃശൂരില്‍ കൂടുതല്‍ മാളുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍ എന്നിവ വന്നാല്‍ തന്നെ രാത്രികള്‍ സജീവമായി മാറും.
എന്ന് താരം പറയുന്നു.
നടിയായും മോഡലുമായുമൊക്കെ തിളങ്ങിയ താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന് നായകനായെത്തിയ ‘ജമ്നപ്യാരി’ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. തുടര്‍ന്ന് ‘സഖാവ്’, ‘ഒരു മെക്സിക്കന്‍ അപാരത’, വര്‍ണ്യത്തില്‍ ആശങ്ക’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോഴിതാ സ്ത്രീകേന്ദ്രീകൃത കഥ പറയുന്ന സിനിമയില്‍ ടൈറ്റില്‍ കഥാപാത്രമായി എത്താനൊരുങ്ങുകയാണ് ഗായത്രി സുരേഷ്. ‘അഭിരാമി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്നത്.