ഈ പെണ്‍കുട്ടി സൂപ്പര്‍ പൊളിയാണെന്ന് നിത്യാ മേനനെ കുറിച്ച് നവാഗത സംവിധായിക ഇന്ദു വിഎസ്. ലൊക്കേഷനില്‍ നിത്യയോടൊപ്പം ഇരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇന്ദു ഇങ്ങനെ കുറിച്ചത്.
തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതി മലയാളത്തില്‍ നായകനായി എത്തുന്ന സിനിമ ’19 1 a’ യുടെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടൊയാണ് ഇന്ദു പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയറാം നായകനായ മാര്‍ക്കോണി മത്തായിയ്ക്കു ശേഷം വിജയ് സേതുപതി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് 19 1 a. സിനിമയുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം നിത്യയും ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു.
തൊടുപുഴയിസലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ദു വിഎസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിത്യ മേനന്, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ എത്തുന്ന ചിത്രം നിത്യ ചെയ്യുന്ന പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. എന്നാല്‍ കഥ നില്‍ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലുമാണ്. നായകന്- നായിക സങ്കല്പ്പങ്ങളില് നിന്ന് മാറി കുറച്ചു കഥാപാത്രങ്ങള്‍ ചേരുന്ന സിനിമ എന്ന നിലയ്ക്കാണ് സിനിമയെ കാണുന്നതെന്ന് സംവിധായിക ഇന്ദു പറയുന്നു.