ന്യൂഡല്‍ഹി: യുവാവ് മകളെയും കൈയ്യിലെടുത്ത് ടെറസിന് മുകളില്‍ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ഡല്‍ഹി ഷാദരയിലെ ജഗത്പുരിയിലായിരുന്നു സംഭവം. ക്രഡിറ്റ് കാര്‍ഡ് വഴി ഉപയോഗിച്ച പണം തിരികെയടക്കാന്‍ കഴിയാതെ വന്നതോടെയാണ് യുവാവ് ആത്മഹത്യ ചെയ്തത്.
തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. വിവിധ ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എട്ട് ലക്ഷം രൂപയുടെ കടമാണ് സുരേഷ് വരുത്തിവെച്ചത്. ഇത് തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ സുരേഷ് മാനസിക സംഘര്‍ഷത്തിലായി. തുടര്‍ന്ന് മകളെയും കൈയ്യിലെടുത്ത് ടെറസില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു.
ഇത് കണ്ട് ഭാര്യയും പിന്നാലെ ചാടി. ഗുരുതരമായി പരിക്കേറ്റ മൂവരേയും അയല്‍വാസികള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുരേഷ് മരിച്ചിരുന്നു. ഭാര്യയും മകളും ചികിത്സയിലാണ്. മകളുടെ രണ്ട് കാലുകളും ഒടിഞ്ഞു.