അഹമ്മദബാദ്: മുന്നോട്ട് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറുന്നതിനിടെ പാളത്തിലേക്ക് വീണ യുവതിയെ ആര്‍പിഎഫ് ജവാന് രക്ഷപ്പെടുത്തി. അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴാണ് യുവതി പ്ലാറ്റ്ഫോമിലെത്തിയത്. തുടര്‍ന്ന് ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പിടിവിട്ട് യുവതി പാളത്തിലേക്ക് വീണു. എന്നാല്‍ തക്കസമയത്ത് അവിടെയെത്തിയ ആര്‍പിഎഫ് ജവാന് യുവതിയെ പാളത്തില്‍ നിന്നും വലിച്ച് കയറ്റുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി ജവാനൊപ്പം യാത്രക്കാരും ചേര്‍ന്നു. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള അപകടങ്ങള്‍ തുടര്ക്കഥയായാലും വണ്ടികളില്‍ ഓടിക്കയറുന്ന ശീലം ചിലര്‍ മാറ്റാറില്ല. പലരും തലനാരിഴയ്ക്കാണ് വന്‍ ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നത്.
#WATCH A Railway Protection Force (RPF) jawan saved a woman who fell off the platform as she was trying to board the train at Ahmedabad railway station yesterday. pic.twitter.com/QEDFknTy6v
— ANI (@ANI) July 12, 2019