ഇസ്ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഇന്റർ സിറ്റി ചാമ്പ്യൻഷിപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാത്തതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് ക്വാസിംബാദ് സ്വദേശിയായ യുവ ക്രിക്കറ്റർ. ആഭ്യന്തര ക്രിക്കറ്റ് താരവും ഫാസ്റ്റ് ബൗളറുമായ ഷുഐബാണ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമം നടത്തിയത്.ചൊവ്വാഴ്ചയായിരുന്നു സംഭവം.
അട്ടപ്പാടിയിൽ ശിശുമരണം തുടർക്കഥ; അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു
കൈഞരമ്പ് മുറിച്ച നിലയിൽ വീട്ടിലെ ശുചിമുറിയിൽ ബോധരഹിതനായി കണ്ടെത്തിയ ഷുഐബിനെ വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. താരം നിരീക്ഷണത്തിൽ തുടരുകയാണ്. ഇന്റർ സിറ്റി ചാമ്പ്യൻഷിപ്പിനുള്ള ടീമിലേക്ക് കോച്ച് തെരഞ്ഞെടുക്കാത്തതിനെ തുടർന്ന് ഷുഐബ് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് വീട്ടുകാർ അറിയിച്ചു.
പുറത്തേക്കിറങ്ങാതെ മുറിയിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. നേരത്തെ 2018 ഫെബ്രുവരിയിൽ അണ്ടർ 19 ടീമിൽ സ്ഥാനം നഷ്ടമായതിനെ തുടർന്ന് കറാച്ചി സ്വദേശിയായ മുഹമ്മദ് സര്യാബ് തൂങ്ങിമരിച്ചിരുന്നു.