ഒറ്റപ്രസവത്തില്‍ ജനിച്ച ഒമ്പത് പൊന്നോമനകളുടെയും പിറന്നാള്‍ ആഘോഷമാക്കി ഒരമ്മ. പശ്ചിമാഫ്രിക്കയിലെ മാലിയില്‍ നിന്നുള്ള ഹലീമ സിസ്സെ എന്ന യുവതിയാണ് ഒമ്പത് കണ്‍മണികളുടേയും ഒന്നാം പിറന്നാള്‍ ആഘോഷമാക്കിയത്. കഴിഞ്ഞ വര്‍ഷം മെയ് നാലിനായിരുന്നു 26-കാരിയായ ഹലീമയ്ക്കും ഭര്‍ത്താവ് അബ്ദുല്‍ കാദര്‍ അര്ബിയ്ക്കും ഒമ്പത് കുഞ്ഞുങ്ങള്‍ പിറന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ആ ഒമ്പത് കണ്‍മണികളുടേയും ഒന്നാം പിറന്നാള്‍. ഒമ്പത് പേരില്‍ അഞ്ചു ആണ്‍കുട്ടികളും നാല് പെണ്‍കുട്ടികളുമാണുള്ളത്. മുഹമ്മദ് ആറാമന്‍, ഔമര്‍, എല്‍ ഹാദ്ജി, ബഹ്, കാദിദിയ, ഫാത്തൂമ, ഹവ, അദാമ, ഔമൗ എന്നിങ്ങനെയാണ് ഈ പൊന്നോമനകളുടെ പേരുകള്‍.
മൂന്നു വയസ്സുള്ള സൗദ എന്നു പേരുള്ള ഒരു മൂത്ത സഹോദരിയും ഇവര്‍ക്കുണ്ട്. മൊറോക്കോയില്‍ വെച്ചാണ് ഹലീമ ഒമ്പത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പ്രത്യേക പരിചരണം ലഭിക്കുന്നതിനായി ദമ്പതികളെ മാലിയില്‍ നിന്ന് മൊറോക്കോയിലേക്ക് മാറ്റുകയായിരുന്നു.
30-ാമത്തെ ആഴ്ച്ചയില്‍ കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. അന്ന് ഭാരം കുറവായിരുന്ന കുഞ്ഞുങ്ങള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് അബ്ദുല്‍ കാദര്‍ പറയുന്നു. മാലിയില്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയാണ് അബ്ദുല്‍ കാദര്‍.
ഗിന്നസ് റെക്കോഡില്‍ കയറിപ്പറ്റിയ ഈ പ്രസവം മറ്റൊരു റെക്കോഡും സൃഷ്ടിച്ചു. ലോകത്ത് ജീവിച്ചിരിക്കുന്ന, ഒറ്റ പ്രസവത്തില്‍ ജനിച്ച ഒമ്പത് പേരെന്ന റെക്കോഡാണ് ഈ കുരുന്നുകള്‍ സ്വന്തമാക്കിയത്.