സാൻജോസ്: അടിയന്തര ലാൻഡിങ്ങിനിടെ കോസ്റ്റാറിക്കയിൽ ഡിഎച്ച്എലിന്റെ ചരക്കുവിമാനം രണ്ടായി പിളർന്നു. വ്യാഴാഴ്ച ജുവാൻ സാന്താമരിയ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ്-757 വിമാനമാണ് തകർന്നത്.
പാലക്കാട് യുവാവിനെ ബാറിന് മുന്നിലിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി; ക്രൂരത ബൈക്ക് മോഷണം ആരോപിച്ച്
സാങ്കേതിക തകരാർ മൂലം അടിയന്തര ലാൻഡിങ്ങിനായി 25 മിനിറ്റിനുശേഷം തിരിച്ചിറക്കിയപ്പോഴാണ് അപകടം നടന്നത്. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടയ്ക്കുകയും ചെയ്തു.
Video footage of the DHL Boeing 757 Freighter just as it skidded off the runway at SJO.
Read more at AviationSource!https://t.co/63ONa6oRCD
Source: Unknown#DHL #JuanSantamariaAirport #AvGeek #Crash #Accident pic.twitter.com/EI9ew6YVXN
— AviationSource (@AvSourceNews) April 7, 2022
വിമാനത്തിലുണ്ടായിരുന്ന രണ്ടു ജീവനക്കാരും സുരക്ഷിതരാണെന്ന് കോസ്റ്റാറിക്കയിലെ അഗ്നിശമനസേനാ മേധാവി ഹെക്ടർ ഷാവ്സ് പറഞ്ഞു. വിമാനത്തിലെ ഹൈഡ്രോളിക് പ്രശ്നത്തെക്കുറിച്ച് ജീവനക്കാർ അധികാരികളെ അറിയിച്ചിരുന്നു.