12 വര്‍ഷം മുമ്പ് കാണാതായ വളര്‍ത്തുനായയയെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് യജമാനന്. കാലിഫോര്‍ണിയയിലെ സാന്‍ ജോക്വിന്‍ കൗണ്ടി ഷെറിഫ് എന്നയാളും സോയിയെ എന്ന വളര്‍ത്തുനായയുമാണ് 12 വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടുമുട്ടിയത്.
”ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എന്നേ മരിച്ചുപോയെന്ന് ഞങ്ങള്‍ വിശ്വസിച്ചുപോന്ന പട്ടിയാണ് ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം തിരികെ വന്നത്…” വളര്‍ത്തുനായയെ കണ്ടപ്പോള്‍ ആശ്ചര്യം അടക്കാനാവാത്ത സ്വരത്തില്‍ മിഷേല്‍ പറഞ്ഞു. ശരിക്കും ആരും അന്തംവിട്ടുപോവുന്നതായിരുന്നു ആ കൂടിക്കാഴ്ച.
also read: ‘ചക്കരേ എവിടെയാ…. ‘; കെപിഎസി ലളിതയുടെ വിയോഗത്തില്‍ വേദനയോടെ ദുല്‍ഖര്‍ സല്മാന്
12 വര്‍ഷം മുമ്പ്, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലേക്ക് പോയപ്പോള്‍ കാണാതായതായിരുന്നു സോയ് എന്ന പട്ടിയെ. മിഷേല്‍ കൗണ്ടിയില്‍ താമസിച്ച കാലത്തായിരുന്നു സോയിയെ കാണാതായത്. ”കടയില്‍കയറി സാധനം വാങ്ങി ഇറങ്ങി വന്നപ്പോള്‍ കാണാതായതാണ് അവനെ. അന്നു തന്നെ പൊലീസിലും മറ്റും പരാതി നല്‍കിയിരുന്നു. അന്വേഷണവും നടന്നു. എന്നാല്‍, ഒരു തുമ്പും കിട്ടിയില്ല.”മിഷേല്‍ പറയുന്നു.
ഇപ്പോള്‍ കാലിഫോര്‍ണിയയിലെ സ്റ്റോക്ടണിലെ ഒരു ഒഴിഞ്ഞ സ്ഥലത്താണ് ഈ പട്ടിയെ കണ്ടെത്തിയത്. ആരോ ഏതോ വാഹനത്തില്‍നിന്നും ഇവിടെ ഇറക്കി സ്ഥലം വിടുകയായിരുന്നു. തീരെ അവശനായിരുന്നു പട്ടി. പ്രായവുമുണ്ട്. ആരോ പട്ടിയെ കണ്ടെത്തിയ കാര്യം ഷെറിഫിന്റെ ഓഫീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് ചെന്ന് പട്ടിയെ കൊണ്ടുവന്നു. പട്ടിയുടെ മൈക്രോചിപ്പ് പരിശോധിച്ചപ്പോഴാണ് പേരും മറ്റു വിവരങ്ങളും അറിഞ്ഞത്.
1. A dog in California was reunited with her owners, after being missing for 12 years.
Zoey was found by someone at a rural property near Stockton, who had called the police.
An animal services officer then scanned her microchip and discovered she had been missing since 2010. pic.twitter.com/DK1UfDBHik
— BFM News (@NewsBFM) February 21, 2022
വിവരമറിഞ്ഞപാടെ മിഷേല്‍ സോയിയെ കാണാന്‍ കൗണ്ടി ഷെറിഫ് ഓഫീസിലേക്ക് ചെന്നു. അവിടെ ഒരു വാഹനത്തില്‍ മിഷേലിനെ കാത്തിരിപ്പുണ്ടായിരുന്നു സോയ്. തന്റെ യജമാനനെ കണ്ടതോടെ വളര്‍ത്തുനായയും തിരിച്ചറിഞ്ഞു. കണ്ടുനിന്നവരുടെ കണ്ണുനിറയ്ക്കുകയായിരുന്നു ഇരുവരും തമ്മിലുള്ള സ്നേഹം.