വിട പറഞ്ഞ മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. ഏറ്റവും സ്നേഹം തോന്നിയ സഹപ്രവര്‍ത്തകയായിരുന്നു കെപിഎസി ലളിതയെന്ന് ദുല്‍ഖര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പരഞ്ഞത്.
വെള്ളിത്തരയിലെ എന്റെ മികച്ച ജോഡി എന്ന് പരാമര്‍ശത്തോടെയാണ് ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഏറ്റവും സ്നേഹം തോന്നിയ സഹപ്രവര്‍ത്തക. അഭിനേത്രി എന്ന നിലയില്‍ അവര്‍ ഒരു മാന്ത്രികയായിരുന്നു എന്നും ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്നിലെ പ്രതിഭയെ പുഞ്ചിരി പോലെ ലാഘവത്തോടെ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. തന്നോടൊപ്പം അമ്മയും മകനുമായി നിരന്തരം കലഹിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് കെപിഎസി ലളിത ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന് സമയം ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നും ദുല്‍ഖര്‍ കെപിഎസി ലളിതയ്ക്ക് ഒപ്പമുള്ള ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
ചക്കരേ എവിടെയാ…. എന്ന വാക്കുളോടെ ആയിരുന്നു തങ്ങള്‍ പരസ്പരം സംസാരിച്ച് തുടങ്ങിയിരുന്നത് എന്നും ദുല്‍ഖര്‍ ചൂണ്ടിക്കാട്ടുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു നടി. ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തുറയിലെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.