അഞ്ചാമത്തെ വയസ്സില്‍ അമ്മയായ ഒരു പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കേട്ടാല്‍ അവിശ്വസനീയമായി തോന്നുന്ന കഥയാണെങ്കിലും സംഭവം സത്യമാണ്. പെറുവിലെ ലിന മെദീനയെന്ന സ്ത്രീയാണ് തന്റെ അഞ്ചാമത്തെ വയസ്സില്‍ അമ്മയായത്.
പെറുവിലെ ടിക്രാപോയില്‍ 1933ലാണ് ലിന മെദിന ജനിക്കുന്നത്. ലിനയുടെ അഞ്ചാം വയസില്‍ അവളുടെ വയര്‍ അസാധാരണമായി വീര്‍ക്കാന്‍ തുടങ്ങി. മാതാപിതാക്കള്‍ അവളെ ഡോക്ടറെ കാണിച്ചു. അവള്‍ക്ക് വയറ്റില്‍ ട്യൂമറാണെന്ന വിലയിരുത്തലിലാണ് ഡോക്ടര്‍മാര്‍ എത്തിയത്.
also read: ജോലി സ്ഥലത്ത് സഹപ്രവർത്തകനെ കുറിച്ച് നുണ പ്രചാരണം നടത്തി; യുവാവിന് 1000 ദിർഹം പിഴ
എന്നാല്‍ ഏഴ് മാസം കഴിഞ്ഞപ്പോള്‍ ശസ്ത്രലോകത്തെ ഞെട്ടിപ്പിച്ച് കൊണ്ട് ആ സത്യം ഏവരും മനസിലാക്കി. അവള് ഗര്‍ഭിണിയാണെന്ന്. തുടര്‍ന്ന് 1939 മെയ് 14ന് അവളൊരു ആണ്‍കുഞ്ഞിന് ജന്മം നല്കി. ശസ്ത്രക്രിയ വഴി കുഞ്ഞിനെ പുറത്തെടുത്തു.
അഞ്ചുവയസും ഏഴ് മാസവും 21 ദിവസവുമായിരുന്നു അന്ന് ലിനയുടെ പ്രായം. മൂന്നുകിലോയ്ക്കടുത്തായിരുന്നു കുഞ്ഞിന്റെ ഭാരം. അവന് ജെറാര്‍ഡോ എന്ന് പേര് നല്കി. സാധാരണ പ്രസവം പോലെ കുറച്ചുദിവസങ്ങള്‍ക്കകം തന്നെ അമ്മയും കുഞ്ഞും ആശുപത്രി വിട്ടു.
ഋതുമതിയായ ഒരു പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടാകുന്ന വളര്‍ച്ച അഞ്ചാം വയസിലെ ലിനുടെ ഗര്‍ഭപാത്രത്തിനുണ്ടായിരുന്നു. അതിനാലാണ് അവള് ഗര്‍ഭിണിയായത്. ലിനയെ ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവ് തന്നെയായിരുന്നുവെന്നാണ് അന്നത്തെ മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ പേരില്‍ അയാള്‍ അറസ്റ്റിലാകുകയും കുറച്ചുനാള്‍ വിചാരണ നേരിടുകയും ചെയ്തിരുന്നു.