ചെന്നൈ: വിവാഹക്ഷണക്കത്ത് ചോര്‍ന്നതില്‍ പ്രതികരിച്ച് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്സ്വെല്. തീര്‍ത്തും സ്വകാര്യമായി നടത്താന്‍ ഉദ്ദേശിച്ചതായിരുന്നു വിവാഹമെന്നും ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരാന്‍ ഇടയാക്കിയതെന്ന് മാക്സ്വെല് പറഞ്ഞു.
വിവാഹത്തിന്റെ ക്ഷണക്കത്ത് ചോര്‍ന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതും ശരിയായില്ലെന്നും മാക്സ്വെല് അഭിപ്രായപ്പെട്ടു. തീര്‍ത്തും രഹസ്യമായി നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹചടങ്ങുകളുടെ വിശദാംശങ്ങള്‍ പരസ്യമായ സാഹചര്യത്തില്‍, ചടങ്ങുകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് മാക്സ്വെല് വ്യക്തമാക്കി.
also read: നമ്പർപ്ലേറ്റില്ലാതെ ബൈക്കിൽ കറക്കം; കുട്ടിറൈഡറും ഗേൾ ഫ്രണ്ടും എംവിഡിയുടെ പിടിയിൽ
തമിഴ്നാട് സ്വദേശികളായ ദിമ്പതികളുടെ മകള്‍ വിനി രാമനാണ് മാക്സ്വെലിന്റെ വധു. മെല്‍ബണില്‍ ജനിച്ചു വളര്‍ന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. 2017 മുതല്‍ പ്രണയത്തിലായ ഇരുവരും കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ആചാരപ്രകാരം വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, കോവിഡ് വ്യാപനത്തെ തുടര്‍ന്നു വിവാഹം നടത്താനായിരുന്നില്ല.
വിനി ജനിച്ചത് ഓസ്ട്രേലിയയില്‍ ആണെങ്കിലും മാതാപിതാക്കള്‍ തമിഴ് പാരമ്പര്യം തുടരുന്നവരാണ്. തമിഴില്‍ അച്ചടിച്ച വിവാഹക്ഷണക്കത്തു പരമ്പരാഗത മഞ്ഞ നിറത്തിലാണു പുറത്തിറക്കിയത്. ഇതു സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാര്‍ച്ച് 27നു തമിഴ് ആചാര പ്രകാരമാണു വിവാഹവും.