ജനീവ: ലോകം നേരിടാനിരിക്കുന്നത് കൊവിഡ് സുനാമിയെന്ന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന. ഒമിക്രോണ്‍ വ്യാപന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനിന്റെ മുന്നറിയിപ്പ്. പല രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങളുടെ താളം തെറ്റുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു.
ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ ഒന്നിച്ച് ഉയര്‍ത്തുന്ന ഇരട്ട ഭിഷണിയില്‍ ഇതിനകം തളര്‍ന്നിരിക്കുന്ന ആരോഗ്യ സംവിധാനങ്ങള്‍ക്ക് വലിയ പ്രതിസന്ധി കാലമാണ് മുന്നോട്ടുള്ളതെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നല്കി.
also read: 48 മണിക്കൂറിനിടെ ആക്രമിച്ചത് 18ഓളം പേരെ, നാടിനെ ഭീതിയിലാഴ്ത്തി അണ്ണാന്, ഒടുവില്‍ ദയാവധം
ഡെല്‍റ്റ വകഭേദത്തോടൊപ്പം അതി തീവ്രവ്യാപനശേഷിയുള്ള ഒമിക്രോണും പടരുന്ന സാഹചര്യത്തെ ‘കൊവിഡ്? സുനാമി’ ടെഡ്രോസ് വിശേഷിപ്പിച്ചത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലേക്ക് വര്‍ദ്ധിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ അതിവേഗം രോഗവ്യാപനമുണ്ടാകുന്ന നിലവിലെ സാഹചര്യത്തില്‍ പല രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനങ്ങളുടെ താളം തെറ്റുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു.
ആഗോള തലത്തില്‍ മരണനിരക്കിലും കുത്തനെയുള്ള വര്‍ദ്ധനവിനും ഇത് കാരണമാകുമെന്നാണ് ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്നത്. ഒമിക്രോണിന് ഡെല്‍റ്റയുടേതിന് സമാനമായ തീവ്ര വ്യാപനമുണ്ടാകില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നതെങ്കിലും പഠനങ്ങള്‍ തുടരുന്നതിനാല്‍ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണം സാധ്യമല്ലെന്നും ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.