ഒരുമിനിറ്റിനുള്ളില്‍ വേദനയില്ലാതെ മരിക്കാനുള്ള യന്ത്രത്തിന് സ്വിറ്റ്സര്‍ലാന്‍ഡിന്റെ അംഗീകാര. ദയാവധത്തിന് വേണ്ടിയുള്ള ആത്മഹത്യാ മെഷീനാണ് സ്വിറ്റ്സര്‍ലാന്‍ഡ് അംഗീകാരം നല്‍കിയത്. അന്താരാഷ്ട്ര തലത്തില്‍ ദയാവധം നിയമവിധേയമാക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിന് നയിക്കുന്ന സന്നദ്ധ സംഘടനയായ എക്സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് നിഷ്കെയാണ് ‘സാക്രോ’ എന്ന യന്ത്രം വികസിപ്പിച്ചത്.
ഒരു മിനിറ്റിനുള്ളില്‍ താരതമ്യേന വേദനയില്ലാത്തതും സമാധാനപരവുമായ മരണം വാഗ്ദാനം ചെയ്യുന്നതാണ് ഉപകരണമെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. നൈട്രജന്‍ ഉപയോഗിച്ച് ശരീരത്തിലെ ഓക്സിജന്റെയും കാര്‍ബണ്‍ ഡയോക്സൈഡിന്റെയും അളവ് കുറച്ച് ഹൈപ്പോക്സിയ, ഹൈപ്പോകാപ്നിയ എന്നീ അവസ്ഥകളിലെത്തിയായിരിക്കും മരണം.
Also Read: കേരളത്തില്‍ ഇന്ന് 4656 പേര്‍ക്ക് കോവിഡ്, 28 മരണം
എന്നാല്‍ ശ്വാസം മുട്ടിയായിരിക്കില്ല മരണമെന്നും ഡോ. നിഷ്കെ വ്യക്തമാക്കുന്നു. ശരീരം തളര്‍ന്നവര്‍ക്കും ലോക്ഡിന് സിന്‍ഡ്രോം അനുഭവിക്കുന്നവര്‍ക്കും യന്ത്രത്തിന് അകത്തു കയറിയാല്‍ കണ്ണിമയുടെ ചലനം ഉള്‍പ്പടെയുള്ള ശാരീരിക ചലനങ്ങളിലൂടെ യന്ത്രം പ്രവര്‍ത്തിപ്പിക്കാനാകും എന്ന് യുകെ മാധ്യമമായ ഇന്‍ഡിപെന്റന്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഉപയോക്താവിന്റെ ഇഷ്ടമുള്ളയിടത്ത് ഇഷ്ടമുള്ള സമയത്ത് ഉപകരണം പ്രവര്‍ത്തിപ്പിക്കാനാകും. പിന്നീട് ശരീരം അടങ്ങുന്ന ബയോഡീഗ്രേഡബിള്‍ ആയ മുകള്ഭാഗം ശവപ്പെട്ടിയായും ഉപയോഗിക്കാം. കഴിഞ്ഞ വര്‍ഷമാണ് സ്വിറ്റ്സര്‍ലാന്‍ഡ് ദയാവധത്തിന് നിയമപ്രകാരം അംഗീകാരം നല്‍കിയത്.