കണ്ണില്ലാത്തവനേ കണ്ണിന്റെ വില അറിയൂ എന്ന പറയുന്നത് വ്യക്തമാക്കി തരുന്ന ഒരു വീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ഒരു ബാലന് ആദ്യമായി കൃത്രിമ കൈ പിടിപ്പിക്കുന്ന ദൃശ്യമാണിത്.
ഡോക്ടര്‍ കൃത്രിമ കൈയുമായെത്തി ബാലന്റെ ഇടത് കൈമുട്ടിന് താഴെ പിടിപ്പിക്കുകയാണ്. ആ സമയം, അവന്റെ മുഖത്ത് നിറയുന്ന പുഞ്ചിരി ആരുടെയും മനസ്സും കണ്ണും നിറയ്ക്കും. കൃത്രിമ കൈ ഉറപ്പിച്ചതിന് ശേഷം, കുട്ടി തന്റെ മറ്റേ കൈകൊണ്ട് അത് തൊട്ടുനോക്കുകയാണ്.
ശേഷം അവന് സന്തോഷത്തോടെ ചുറ്റുമുള്ളവരെ നോക്കി. വീഡിയോ കാഴ്ചക്കാരുടെ ഹൃദയം തൊടുന്നതാണ്. പലപ്പോഴും നമ്മുടെ ജീവിതത്തില്‍ നാം അനുഭവിക്കുന്ന ഭാഗ്യങ്ങളെ കുറിച്ച് നമ്മള് ഓര്‍ക്കാറില്ല. പകരം, ഇല്ലാത്തവയുടെ പേരില്‍ ദുഃഖിക്കുന്നവരാണ് പലരും.
എന്നാല്‍ നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തെ കുറിച്ച് വെറുതെ ഒന്ന് ചിന്തിച്ചാല്‍ മനസ്സിലാകും, നാം ഇന്ന് അനുഭവിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ച്. ഇത് വ്യക്തമാക്കിത്തരികയാണ് ഈ കുരുന്നിന്റെ വീഡിയോ.
Kid gets his first prosthetic arm, look how happy he is Mash'Allah, while we take these things for granted… pic.twitter.com/ChQrHrHlaw
— نورستاني (@Nuristani365) November 30, 2021
ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഇതുവരെ 1.7 ലക്ഷത്തിലധികം ആളുകള്‍ ആണ് വീഡിയോ കണ്ടത്. കുട്ടിയുടെ നിഷകളങ്കമായ പുഞ്ചിരി കണ്ട് പലരും വികാരനിര്‍ഭരമായ കമന്റുകളുമായെത്തുകയും ചെയ്തു. ലോക ഭിന്നശേഷി ദിനത്തോടുനുബന്ധിച്ചാണ് വീഡിയോ പ്രചരിക്കുന്നത്.