അമ്യൂസ്മെന്റ് പാര്‍ക്കില്‍ ഉല്ലസിച്ച് കറങ്ങി നടക്കുന്ന ഒരു പശുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ബ്രസിലീലെ റിയോ ഡി ജനീറോയ്ക്ക് അടുത്താണ് സംഭവം. അറവുശാലയില്‍ നിന്നും ഓടിരക്ഷപ്പെട്ടാണ് പശു അമ്യൂസ്മെന്റ് പാര്‍ക്കില്‍ എത്തിയത്.
അറവുശാലയില്‍ നിന്ന് കാവല്ക്കാരുടെ കണ്ണ് വെട്ടിച്ചാണ് പശു രക്ഷപെട്ടത്. തുടര്‍ന്ന് അടുത്തുള്ള അമ്യൂസ്മെന്റ് പാര്‍ക്കില്‍ കയറുകയായിരുന്നു. അമ്യൂസ്മെന്റ് പാര്‍ക്കിലെ വാട്ടര്സ്ലൈഡിലൂടെ ഊര്‍ന്നിറങ്ങി സന്തോഷിക്കുന്ന പശുവിന്റെ വിഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.
പാര്‍ക്കില്‍ കറങ്ങി നടക്കവേയാണ് വാട്ടര്‍സ്ലൈഡ് പശുവിന്റെ കണ്ണില്‍പ്പെട്ടത്. ബ്രസീലിലെ ഒരു യൂട്യൂബ് ചാനലാണ് പശുവിന്റെ ആഘോഷ വിഡിയോ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ വിഡിയോ വൈറലാവുകയായിരുന്നു.