2,700 വര്‍ഷം പഴക്കമുള്ള ഒരു ശൗചാലയം കണ്ടെത്തിയിരിക്കുകയാണ് പുരാവസ്തു ഗവേഷകര്‍. ജറുസലേമിലാണ് സംഭവം. വാര്‍ത്ത കേട്ട് അമ്പരപ്പ് തോന്നുമെങ്കിലും സംഭവം സത്യം തന്നെയെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച രീതിയിലാണ് ശൗചാലയം.
അന്നത്തെ കാലത്ത് സ്വകാര്യ ശൗചാലയം എന്നത് അപൂര്‍വവും ആഡംബരത്തിന്റെ ഭാഗവുമായിരുന്നുവത്രേ. അത്തരത്തില്‍ വളരെ കുറച്ച് ശൗചാലയങ്ങള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളുവെന്നാണ് പുരാവസ്തു ഗവേഷകന് യാകോവ് ബില്ലിഗ് പറയുന്നത്.
സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃഗങ്ങളുടെ അവശിഷ്ടങ്ങളും മണ്‍പാത്രങ്ങളുടെ ശേഷിപ്പും കണ്ടെത്തിയിട്ടുണ്ട്. ഇത് അക്കാലത്തെ മനുഷ്യരുടെ ജീവിതരീതിയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും അറിയാന്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.