ഒരു കൊമ്പനാനയുടെ ശല്യം കാരണം വലഞ്ഞിരിക്കുകയാണ് ഒരു വീട്ടമ്മ. അടുക്കള പൊളിച്ച് ഭക്ഷണം സാധനങ്ങള്‍ അടക്കം എടുത്ത് കഴിക്കുന്നത് ആന പതിവാക്കിയതോടെയാണ് വീട്ടമ്മ എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്. തായ്ലന്ഡിലെ ചാലേം ഫ്രാകിയതിലെ രച്ചധവന്‍ എന്ന വീട്ടമ്മയ്ക്കാണ് ഈ ദുരവസ്ഥ.
ഇത് രണ്ടാം തവണയാണ് ഒരേ വീടിന്റെ അടുക്കള െപാളിച്ച് ഈ ആന ഭക്ഷണം മോഷ്ടിക്കുന്നത്. ജൂണ്‍ മാസത്തില്‍ അടുക്കള പൊളിച്ച് ഭക്ഷണം സാധനങ്ങള്‍ അടക്കം എടുത്ത് കഴിച്ചു. പൊളിച്ച ഭാഗം പുതുക്കി പണിഞ്ഞതോടെ വീണ്ടുമെത്തി പൊളിച്ച് ഭക്ഷണം എടുത്ത് കഴിച്ചു.
Remember the elephant that went viral in June for smashing through a home in Thailand? Well the same elephant just did it again — to the same people. pic.twitter.com/BxZjHux68n
— NowThis (@nowthisnews) August 10, 2021
ഇത്തവണ അടുക്കള പൊളിച്ച് ആന എടുത്ത് കഴിച്ചത് ഉണ്ടാക്കിവച്ചിരുന്ന നൂഡില്‍സും ഉണ്ടായിരുന്ന ഗോതമ്പുപൊടിയും പിന്നെ ഒരു കുപ്പി വെളിച്ചെണ്ണയുമാണ്. ബൂന്‍ച്വേ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ആനയാണ് ഈ കള്ളന്. ജൂണ്‍ മാസത്തിലും ബൂന്‍ച്വേ ഇവരുടെ അടുക്കള കൊമ്പന് പൊളിച്ചിരുന്നു.
A family in Thailand awoke to a hungry Asian elephant busting through their wall and rummaging in the kitchen. The elephant, which is reportedly known to occasionally cause trouble for humans in the area, was likely attracted to the smell of food 🐘 pic.twitter.com/jD2xtXvEEz
— NowThis (@nowthisnews) June 22, 2021
ഉപദ്രവിക്കുകയില്ലെങ്കിലും ഈ വീടിന്റെ അടുക്കള െപാളിച്ച് ഭക്ഷണം മോഷ്ടിക്കുന്നത് ആനയ്ക്ക് ഒരു ശീലമാവുകയാണ്. വീട്ടുകാര്‍ പണിയും ആന പൊളിക്കും. അന്നും വിഡിയോ വൈറലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് പ്രതികരിച്ചത്.