പലരും മദ്യം കഴിക്കുന്നത് പല രീതിയിലാണ്. ചിലര്‍ അവരുടെ ഡ്രിങ്ക് മാന്യമായി ആസ്വദിക്കുമ്പോള്‍ ചിലരാകട്ടെ പരീക്ഷണങ്ങള്‍ നടത്തും. മദ്യം മാത്രമായി കഴിക്കുന്നവരും വിവിധതരം ജ്യസുകളും സോഡയുമൊക്കെ ചേര്‍ത്ത് മദ്യപിക്കുന്നവരുമുണ്ട്.
ചിലര്‍ക്ക് ആ പരീക്ഷണം പണി കൊടുത്തിട്ടുമുണ്ട്. അത്തരത്തില്‍ മദ്യം മിശ്രിതമാക്കി കഴിച്ച ഒരു പെണ്‍കുട്ടിക്ക് എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്. യുകെ സ്വദേശിനിയായ മില്ലി എന്ന പെണ്‍കുട്ടിക്ക് മദ്യപിച്ചതിന് പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്നതാണ്. വോഡ്കയും ലെമണേഡും ചേര്‍ത്താണ് ഈ പെണ്‍കുട്ടി കഴിച്ചത്.
ഇതിന് പിന്നാലെ ഈ പെണ്‍കുട്ടിയുടെ ശരീരം തളര്‍ന്ന് പോകുകയായിരുന്നു. മകളെ ഈ നിലയില്‍ കണ്ട് താന്‍ തകര്‍ന്ന് പോയെന്നാണ് അമ്മ പറയുന്നത്. മകളുടെ ദേഹത്ത് പ്രേതബാധ വന്നതുപോലയായെന്നും പറയുന്നു. നിശാക്ലബിലെ പാര്‍ട്ടിക്കിടെയാണ് മദ്യം മിശ്രിതമാക്കി മില്ലി കഴിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പമാണ് മില്ലി ക്ലബില്‍ പോയത്. ആശുപത്രി കിടക്കയില്‍ നിന്നുമുള്ള മില്ലിയുടെ ചിത്രങ്ങളും അമ്മ ക്ലെയര്‍ പങ്കുവച്ചിട്ടുണ്ട്. ശരീരം മുഴുവന്‍ സ്തംഭിച്ച അവസ്ഥയിലായിരുന്നു. കണ്ണുകള്‍ തുറന്നിരുന്നു. കൈകള്‍ തളര്‍ന്ന നിലയിലായിരുന്നു ഭാഗ്യത്തിന് കുറച്ചു മണിക്കൂറുകള്‍ക്കു ശേഷം മില്ലി സുഖംപ്രാപിച്ചെന്നും ഇവര്‍ പറയുന്നു.