ബ്രിസ്ബന്‍: മലയാളി കുടുംബത്തിലെ മൂന്നുപേര്‍ ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശൂര്‍ ചാലക്കുടി പോട്ട നടക്കുന്ന് ചുള്ളിയാടന്‍ ബിബിന്റെ മൂത്ത മകന് ക്രിസ് ബിബിന്‍ ആണ് മരിച്ചത്. എട്ടു വയസായിരുന്നു. ബിബിന്റെ ഭാര്യയും ഇളയമകളും അപകടത്തില്‍ മരിച്ചിരുന്നു.
സിഡ്നിക്കടുത്ത് ഓറഞ്ചില്‍ നിന്ന് ബ്രിസ്ബേനിലേക്കു യാത്ര ചെയ്യുകയായിരുന്ന ബിബിനും കുടുംബവും സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ മാസം 22 ന് ട്യുവുമ്പായില്‍ വച്ചാണ് അപകടമുണ്ടായത്. ബിബിന്റെ ഭാര്യ ലോട്സി (35) യും ഇളയമകള്‍ കെയ്തിലിനും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന മൂത്തമകനാണ് ഇപ്പോള്‍ മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ബിബിനും ഇളയ ആണ്‍കുട്ടിയും ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു. വെയില്‍സില്‍ നിന്നും ക്യൂന്‍ സ്റ്റാന്‍ഡിലേക്ക് കുടംബസമേതം പോകുന്നതിനിടെ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വെയില് സില് ഓറഞ്ച് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലോട്സി, ക്യൂന്‍ സ്റ്റാന്‍ഡില്‍ ജോലി കിട്ടി അവിടേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ദാരുണമായ അപകടം നടന്നത്.