ബൊളീവിയ: ജന്മദിനത്തില് മകളെ പീഡിപ്പിച്ച് പിതാവ്. ബൊളീവിയയിലെ ചിപായയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. ഭീഷണികളെല്ലാം തള്ളിയാണ് അമ്മ പോലീസില്‍ പരാതിപ്പെട്ടത്. സമ്മാനം വാങ്ങാന്‍ പണമില്ലാത്തതിനാല്‍ സമ്മാനമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പിതാവ് പോലീസില്‍ നല്കിയ മൊഴി. ഇത് ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കുട്ടിയുടെ 13-ാമത്തെ പിറന്നാളായിരുന്നു. പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ നിന്നും പോകാനായി പ്രതി കാത്തിരുന്നു. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്കൊപ്പം തനിച്ച് സമയം ചിലവഴിക്കണമെന്നും പ്രതി പെണ്‍കുട്ടിയുടെ അമ്മയോട് പറഞ്ഞു. തുടര്‍ന്ന് വീട്ടില്‍ ആരുമില്ലാതായപ്പോള്‍ മകളെ ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിഞ്ഞാല്‍ കൊന്നുകളയുമെന്നും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തി.
മകള്‍ക്ക് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ പണമില്ലാതിരുന്നുവെന്നും അത് കൊണ്ട് സ്വന്തമായി ഒരു ഗിഫ്റ്റ് നല്കാന് തീരുമാനിക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പ്രതി നല്കിയ മൊഴി. മാനസിക നില തെറ്റിയ പെണ്‍കുട്ടി കൗണ്‍സിലിംഗുമായി ബന്ധപ്പെട്ട് ചികിത്സയിലാണ്.