ബെയ്ജിംഗ്: ചൈനയിലെ ജിയാങ്സു പ്രവശ്യയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 36 പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ 36 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവില്‍ ഒമ്പത് പേരുടെ നില അതീവ ഗുരുതരമാണ്.
ജിയാങ്സുവിലെ എക്സ്പ്രസ് ഹൈവേയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് 69 പേരാണ് ബസിലുണ്ടായിരുന്നത്.
ജിയാങ്സുവിലെ എക്സ്പ്രസ് ഹൈവേയില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ബസിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് ട്രക്കില്‍ ഇടിക്കുകയായിരുന്നു.
എട്ടുമണിക്കൂര്‍ നീണ്ട രക്ഷപ്രവര്‍ത്തനത്തിന് ശേഷമാണ് എക്സ്പ്രസ് ഹൈവേ ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നത് ചൈനയില്‍ പതിവാണ്. അതുകൊണ്ടു തന്നെ എന്നും അപകടങ്ങളും സാധാരണമാണ് ഇവിടെ. 2015-ല്‍ മാത്രം രാജ്യത്ത് 58,000 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.