ന്യുജഴ്സി: ചിലപ്പോഴൊക്കെ വാഹനം ഓടിക്കുന്നവര്‍ക്ക് പറ്റുന്ന ഒരു അബദ്ധമാണ് ബ്രേക്കിന് പകരം ആക്സിലേറ്ററില്‍ കാല് അമര്‍ത്തുക. ഇത് വലിയ അപകടങ്ങള്‍ക്ക് വഴിവെച്ചേക്കാം. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
ചൊവ്വാഴ്ച ന്യൂജഴ്സിയിലാണ് സംഭവം. കാര്‍ നിര്‍ത്തുന്നതിനായി ബ്രേക്കിനു പകരം ആക്സിലേറ്ററില്‍ കാല് അമര്‍ത്തിയതാണ് അബദ്ധമായത്. കുതിച്ചുപാഞ്ഞ കാര്‍ നേരെ ചെന്നു വീണത് നദിയിലേക്ക്. കാര്‍ ഓടിച്ചിരുന്നത് 64 വയസ്സുള്ള സ്ത്രീയായിരുന്നു. ഇവരുടെ മകളും കാറിലുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഇവരെ കാറില്‍ നിന്നും രക്ഷപ്പെടുത്തി.
ഹാകെന്സാകിലുള്ള കാര്‍ വാഷ് ഷോറൂമില്‍ എത്തിച്ചതായിരുന്നു കാര്‍. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ നിന്നാണ് അപകടത്തിന്റെ ദൃശ്യം ലഭിച്ചത്.
മുന്‍പ് ചൈനയിലും സമാനമായ സംഭവം നടന്നിരുന്നു. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ബ്രേക്കിനു പകരം ആക്സിലേറ്റര്‍ ഉപയോഗിച്ച വൃദ്ധ കാറുമായി നാലാം നിലയില്‍ നിന്ന് താഴെക്ക് പതിക്കേണ്ടതായിരുന്നു.