പ്യൂര്‍ട്ടോറിക്കോ: കപ്പലിന്റെ പതിനൊന്നം നിലയില്‍ നിന്ന് താഴേക്ക് വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. ജനാലയിലൂടെയാണ് കുട്ടി താഴേക്ക് വീണത്. ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന് എടുത്തുകൊണ്ട് ജനാലയ്ക്കരികില്‍ നില്‍ക്കുകയായിരുന്നു. ഞായറാഴ്ച കപ്പല്‍ സാന്‍ ജുവാനില്‍ നങ്കൂരമിട്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം.
കുഞ്ഞിനെ കളിപ്പിക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് പിടിച്ചപ്പോള്‍ കൈവഴുതി കുഞ്ഞ് താഴേക്ക് വീണതാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. എന്നാല്‍ കുട്ടിയുടെ പിതാവും പോലീസ് ഉദ്യോഗസ്ഥനുമായ അലന് വൈഗന്ഡ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.
ഇന്ത്യാന സ്വദേശിയായ അലനൊപ്പം ഭാര്യയും ഇരുവരുടേയും മാതാപിതാക്കളുമുണ്ടായിരുന്നു. മുത്തച്ഛനായ സാല്‍വറ്റോര്‍ അനലോ കുട്ടിയെ ജനാലയുടെ മുകളില്‍ ഇരുത്തുന്നത് കണ്ടതായി ചിലര്‍ പറഞ്ഞിരുന്നു. ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.