മോസ്കോ: കടലിന്റെ അടിത്തട്ടിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച റഷ്യന്‍ നാവിക സേനയുടെ
മുങ്ങിക്കപ്പലില്‍ തീപിടിച്ച് 14 പേര് മരിച്ചു. തീപിടിച്ചതിനെ തുടര്‍ന്നുണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഇവര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ റഷ്യന്‍ നാവികസേനയ്ക്കുണ്ടായത് നികത്താവാത്ത നഷ്ടമാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് വ്യക്തമാക്കി.
സെവെറോമോസ്കിലെ ആര്‍ക്ടിക് നാവിക പോര്‍ട്ടിലാണ് സംഭവം. മരിച്ചവരില്‍ ഏഴ് പേര് ക്യാപ്റ്റന്മാരും രണ്ടു പേര് രാജ്യത്തെ പരമോന്നത പുരസ്കാരം ഏറ്റുവാങ്ങിയവരുമാണ്. ഏറ്റവും മിടുക്കരായ നാവികരാണ് മരിച്ചതെന്ന് പുടിന് പറഞ്ഞു. തീപ്പിടുത്തമുണ്ടായത് റഷ്യയുടെ അതീവ രഹസ്യ മുങ്ങിക്കപ്പലിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എത്രപേര്‍ മുങ്ങിക്കപ്പലില്‍ ഉണ്ടായിരുന്നു എന്നോ ആരെങ്കിലും രക്ഷപ്പെട്ടോ എന്ന കാര്യവും വ്യക്തമല്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.